അടിമാലി മില്ലുംപടിയില്‍ പുരയിടത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
അടിമാലി മില്ലുംപടിയില്‍ പുരയിടത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഇടുക്കി: അടിമാലി മില്ലുംപടിയില്‍ കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മില്ലുംപടി ചെറുപറമ്പില്‍ ജോര്‍ജിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ആറടിലേറെ നീളമുള്ള പാമ്പ് ഇരവിഴുങ്ങിയ നിലയിലായിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള സ്നേക്ക് റെസ്‌ക്യു ടീം അംഗം കെ ബുള്‍ബേന്ദ്രന്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. തുടര്‍ന്ന് പാംബ്ല വനമേഖലയിലെ ഓഡിറ്റ് വണ്‍ പ്രദേശത്ത് തുറന്നുവിട്ടു.
What's Your Reaction?






