അര്‍ബന്‍ പിഎച്ച്‌സിയുടെ പുതിയ കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: ബിജെപി റീത്ത് വച്ച് പ്രതിഷേധിച്ചു
അര്‍ബന്‍ പിഎച്ച്‌സിയുടെ പുതിയ കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം: ബിജെപി റീത്ത് വച്ച് പ്രതിഷേധിച്ചു

ഇടുക്കി: വാഴവരയില്‍ പ്രവര്‍ത്തനമാരംഭിച്ച അര്‍ബന്‍ പിഎച്ച്‌സിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുന്നതിനെതിരെ ബിജെപി വെള്ളയാംകുടി ഏരിയ കമ്മിറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു. കെ കുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ 8 വര്‍ഷങ്ങള്‍ക്കുമുമ്പ് കട്ടപ്പന നഗരസഭയ്ക്ക് അനുവദിച്ചതാണ് അര്‍ബന്‍ പിഎച്ച്‌സിയ നിലവില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം. നാലുവര്‍ഷം മുമ്പ് നഗരസഭയുടെ സ്ഥലത്ത് നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇത് നഗരസഭയുടെ അനാസ്ഥ മൂലമാണെന്നാരോപിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. ഏരിയാ പ്രസിഡന്റ് രാഹുല്‍ സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം കെ എന്‍ ഷാജി, മുന്‍ മണ്ഡലം പ്രസിഡന്റ് പി എന്‍ പ്രസാദ്, ഏരിയ ജനറല്‍ സെക്രട്ടറി സന്തോഷ് ശക്തീശ്വരം, ഏരിയ കമ്മിറ്റിയംഗം ഗോപാലകൃഷ്ണന്‍, ബിനോയ് കുഴിയാനിപള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






