കാഞ്ചിയാര്‍ പഞ്ചായത്തില്‍ കൈയോട് കൈ ക്യാമ്പയിന്‍ തുടങ്ങി
കാഞ്ചിയാര്‍ പഞ്ചായത്തില്‍ കൈയോട് കൈ ക്യാമ്പയിന്‍ തുടങ്ങി
ഇടുക്കി: സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കൈയോട് കൈ ക്യാമ്പയിന്‍ കാഞ്ചിയാര്‍ പഞ്ചായത്തില്‍ തുടങ്ങി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അനധികൃതമായി മാലിന്യം തള്ളുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി മാലിന്യ മുക്തമാക്കുക, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റ്, ബസ് സ്റ്റോപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ശുചീകരിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ്, വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയ്മോന്‍ അഴകംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?