ചെമ്പകപ്പാറ കരയോഗ മന്ദിരത്തില്‍ നിരോധിത ലഹരിവസ്തുക്കള്‍ സൂക്ഷിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍
ചെമ്പകപ്പാറ കരയോഗ മന്ദിരത്തില്‍ നിരോധിത ലഹരിവസ്തുക്കള്‍ സൂക്ഷിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍
ഇടുക്കി: ചെമ്പകപ്പാറ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നിരോധിത ലഹരിവസ്തുക്കള്‍ സൂക്ഷിച്ച വ്യക്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍. ഓഫീസ് 4 വര്‍ഷമായി സംഘടന വിരുദ്ധരുടെ കൈയിലാണെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി. ചെമ്പകപ്പാറ കരയോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കരയോഗമന്ദിരത്തില്‍ എത്തിയതായി അറിഞ്ഞെത്തിയ ഒരു മുന്‍ ഭാരവാഹി ഓഫീസിനുളളില്‍ കയറി ഒരു ചാക്കെടുത്ത് അടുത്തുള്ള പറമ്പിലേക്ക് എറിഞ്ഞിരുന്നു. ഇത് കണ്ട സമുദായ അംഗങ്ങള്‍ ചാക്ക് പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരി വസ്തുക്കളുടെ പാക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പൊലീസിന് കൈമാറി. കരയോഗ മന്ദിരത്തില്‍നിന്ന് നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെത്തിയ സംഭവം ആശങ്കപ്പെടുത്തുന്നതാണെന്നും കരയോഗ മന്ദിരങ്ങളെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കേന്ദ്രമായും ഉപയോഗിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തികഞ്ഞ ജാഗ്രതയോടെ നേരിടുമെന്നും യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറി പി ടി അജയന്‍ നായര്‍, യൂണിയന്‍ ഭരണസമിതിയംഗം സുരേഷ് കുമാര്‍, ചെമ്പകപ്പാറ കരയോഗം വൈസ് പ്രസിഡന്റ് ബി കെ ശ്രീനിവാസന്‍, സെക്രട്ടറി സുധാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?