കുളമാവില്‍ 130ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍
കുളമാവില്‍ 130ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍
ഇടുക്കി: വില്‍പ്പനക്കായി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 130 ഗ്രാം കഞ്ചാവുമായി യുവാവ് കുളമാവ് പൊലീസിന്റെ പിടിയില്‍. കുളമാവ് കോച്ചേരില്‍ മാര്‍ലോണ്‍ മാനുവല്‍ (30) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്‌ഐ പ്രമോദ് ടി ആര്‍, എഎസ്‌ഐമാരായ സുധീഷ്, ഷിജു, എസ്സിപിഒമാരായ മുഹമ്മദ് ഷെമീര്‍, നൈനാന്‍ കെ സ്‌കറിയ എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?