മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സമ്മേളനം പുളിയന്‍മലയില്‍ ചേര്‍ന്നു

മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സമ്മേളനം പുളിയന്‍മലയില്‍ ചേര്‍ന്നു

Sep 21, 2026 - 11:26
 0
മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സമ്മേളനം പുളിയന്‍മലയില്‍ ചേര്‍ന്നു
This is the title of the web page

ഇടുക്കി: മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍(സിഐടിയു) സമ്മേളനം പുളിയന്‍മലയില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ബിജെപിയെ കൂട്ടുപിടിച്ച് കേരളത്തില്‍ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ നടപ്പാക്കാനുള്ള നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് ബിജെപിയുടെ ബി ടീമായി മാറിക്കഴിഞ്ഞു. ഭരണത്തിലേറി മൂന്നുമാസത്തിനുള്ളില്‍ തന്നെ ദ്രോഹനയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിച്ചുതുടങ്ങി. വീടുകളില്‍ പെന്‍ഷന്‍ എത്തിച്ചുനല്‍കിയിരുന്നതും സ്ത്രീ സുരക്ഷാ പെന്‍ഷനും നിര്‍ത്തലാക്കി. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ മരുന്നുകള്‍ എത്തിക്കാതെയും സേവനം വെട്ടിക്കുറച്ചും സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കി. തുടര്‍ച്ചയായി വൈദ്യുതി മുടക്കി കേരളത്തെ ഇരുട്ടിലാക്കി. ഇഎസ്എ കരടുവിജ്ഞാപനത്തിന്റെ ആശങ്കയിലാണ് ജില്ലയും മലയോര ജനതയും. കേരളത്തിലെ 131 വില്ലേജുകളും പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി വനമേഖലയില്‍ മാത്രമായി ഇഎസ്എ നിജപ്പെടുത്തി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പാടെ തള്ളിയിരിക്കുന്നത്. ഇതിനെതിരെ തൊഴിലാളികള്‍ സംഘടിക്കണമെന്നും സമരം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് ടി എസ് ബിസി പതാക ഉയര്‍ത്തി. നേതാക്കളും പ്രവര്‍ത്തകരും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ടി എസ് ബിസി അധ്യക്ഷനായി. സമ്മേളനത്തില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ എസ് മോഹനന്‍, ട്രഷറര്‍ കെ ആര്‍ സോദരന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍, നേതാക്കളായ വി ആര്‍ സജി, എം സി ബിജു, വി സി അനില്‍, കെ എന്‍ ബിനു, എസ് എസ് പാല്‍രാജ്, സി ആര്‍ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി എസ് ബിസി(പ്രസിഡന്റ്), കെ എസ് മോഹനന്‍(ജനറല്‍ സെക്രട്ടറി), കെ ആര്‍ സോദരന്‍(ട്രഷറര്‍), എസ് എസ് പാല്‍രാജ്, പ്രിജി സിബി, വി എസ് അനീഷ്(വൈസ് പ്രസിഡന്റുമാര്‍), കെ എന്‍ ബിനു, സി കുമാര്‍, ബിന്ദുലേഖ(ജോയിന്റ് സെക്രട്ടറിമാര്‍).

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow