റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ സ്ഥാനാരോഹണവും സര്‍വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ജൂലൈ 7 ന്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ സ്ഥാനാരോഹണവും സര്‍വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ജൂലൈ 7 ന്

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2024-25 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സര്‍വീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും 2024 ജൂലൈ 7 ഞായറാഴ്ച കട്ടപ്പന കല്ലറയ്ക്കല്‍ റസിഡന്‍സിയില്‍ വച്ച് നടക്കും. ജിതിന്‍ കൊല്ലംകുടി പ്രസിഡന്റായും, അഖില്‍ വിശ്വനാഥന്‍ സെക്രട്ടറിയായും ജോസ്‌കുട്ടി പൂത്തുമൂട്ടില്‍ ട്രഷര്‍റായും ചുമതല ഏല്‍ക്കും. ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സിഗ്‌നേച്ചര്‍ തീമായി തിരഞ്ഞെടുത്തിരിക്കുന്നത് തോട്‌സ് (ചിന്തകള്‍) എന്നതാണ്. നല്ല ചിന്തകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ആശയങ്ങളിലൂടെ നന്മയുടെ വസന്തകാലം സൃഷ്ടിക്കുവാന്‍ വിവിധങ്ങളായ പരിപാടികളാണ് ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്. 1 കോടി രൂപയുടെ സ്‌നേഹമന്ദിരം സസ്‌റ്റൈനബിള്‍ കെയര്‍ പ്രോജക്ട്, സ്‌കൂള്‍ കോളേജ് തലത്തില്‍ വിദ്യാര്‍ഥികളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി വിവിധ പദ്ധതികള്‍ സ്‌കൂളുകളില്‍ ഇന്‍ട്രാക്ട് ക്ലബ് രൂപീകരണം ,കോളേജുകളില്‍ റൊട്രാക്ട് ക്ലബ് രൂപീകരണം, ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ അവയര്‍നസ് പ്രോഗ്രാം, റൈല ലീഡര്‍ഷിപ്പ് അവാര്‍ഡ്‌സ് , വ്യക്തിത്വ, നേതൃത്വ വികസന ക്യാമ്പ്, CPR സിപിആര്‍ ട്രെയിനിങ് പ്രോഗ്രാം, ട്രാഫിക് അവയര്‍നെസ്സ് പ്രോഗ്രാം, ക്വിസ് മത്സരങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്റ്‌സ് സെമിനാര്‍, റോബോട്ടിക് വര്‍ക്‌ഷോപ്പ്, നവ മാധ്യമ മത്സരങ്ങള്‍, പരിസ്ഥിതി സൗഹൃദ പ്രോഗ്രാംസ്, ' ജനാധിപത്യവും ഇന്ത്യന്‍ ജൂഡീഷ്യറിയും' തുടങ്ങി നിരവധി പരിപാടികള്‍ ആണ് ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജിതിന്‍ കൊല്ലംകുടി, അഖില്‍ വിശ്വനാഥന്‍, ജോസുകുട്ടി പൂവത്തുംമൂട്ടില്‍, ജോസ് മാത്യു , പി എം ജെയിംസ് ഷിനു ജോണ്‍, സാജന്‍ കുര്യാക്കോസ്, സാജിദാസ് മോഹന്‍, കിരണ്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






