മെഷീന്‍ കീപാഡിലെ നമ്പരുകള്‍ അപ്രത്യക്ഷം: ഇടപാടുകാരെ വലച്ച് അണക്കരയിലെ എസ്ബിഐ എടിഎം കൗണ്ടര്‍
മെഷീന്‍ കീപാഡിലെ നമ്പരുകള്‍ അപ്രത്യക്ഷം: ഇടപാടുകാരെ വലച്ച് അണക്കരയിലെ എസ്ബിഐ എടിഎം കൗണ്ടര്‍
ഇടുക്കി: അണക്കര ടൗണിലെ എസ്ബിഐയുടെ കാലപ്പഴക്കംചെന്ന എടിഎം മെഷീന്‍ ഇടപാടുകാരെ വലയ്ക്കുന്നു. മെഷീനിലെ കീപാഡിലെ നമ്പരുകള്‍ മാഞ്ഞുപോയതോടെ പിന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്. വയോജനങ്ങളായ ഇടപാടുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കീപാഡിലെ ഭൂരിഭാഗം അക്ഷരങ്ങളും പൂര്‍ണമായി അപ്രത്യക്ഷമായി. പലരും മിനിറ്റുകളോളം പണിപ്പെട്ടാണ് പണം പിന്‍വലിക്കുന്നത്. പിന്‍ നമ്പരും പിന്‍വലിക്കേണ്ട തുകയും കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാതെ ഇടപാട് നടത്താന്‍ കഴിയാത്തവരുമുണ്ട്. പ്രതിദിനം നൂറുകണക്കിനാളുകളാണ് ഇവിടെ പണം പിന്‍വലിക്കാനെത്തുന്നത്. ശാഖയില്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ വിവരമറിയിച്ചിട്ടും നടപടിയില്ല.
What's Your Reaction?