എം.സി കട്ടപ്പന ഒന്നാം ചരമവാര്‍ഷികവും നാടകാവതരണവും 14ന്
എം.സി കട്ടപ്പന ഒന്നാം ചരമവാര്‍ഷികവും നാടകാവതരണവും 14ന്

കട്ടപ്പന: പ്രശസ്ത നാടക, ചലച്ചിത്ര അഭിനേതാവും സംസ്ഥാന നാടക അവാര്‍ഡ് ജേതാവുമായ എം സി കട്ടപ്പനയുടെ ഒന്നാം ചരമവാര്‍ഷികവും നാടകാവതരണവും 14ന് വൈകിട്ട് നാല് മുതല്‍ കട്ടപ്പന സിഎസ്‌ഐ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സുജാതന്‍ ഉദ്ഘാടനം ചെയ്യും. നടിയും നാടക സംവിധായികയുമായ ജെ ശൈലജ അനുസ്മരണ പ്രഭാഷണം നടത്തും. കട്ടപ്പന പൗരാവലി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ എം സിയുടെ സംഭാവനകള്‍ രേഖപ്പെടുത്തിയ 'തിരശീല വീഴാത്ത ഓര്‍മകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യും. നാടക സംവിധായകന്‍ മനോജ് നാരായണന്‍ പുസ്തകം ഏറ്റുവാങ്ങും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയാകും. വിവിധ കലാ, സാംസ്‌കാരിക, സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് സംഗീത നാടക അക്കാദമിയുടെ നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന ദര്‍ശനയുടെ നാടകം സെനീബ് അവതരിപ്പിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ അഡ്വ. കെ ജെ ബെന്നി, സിജു ചക്കുംമൂട്ടില്‍, ഇ ജെ ജോസഫ്, മോബിന്‍ മോഹന്‍, എസ് സൂര്യലാല്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?






