സൗജന്യ മെഡിക്കൽ ക്യാമ്പ്
സൗജന്യ മെഡിക്കൽ ക്യാമ്പ്

ഇടുക്കി : ജില്ല അന്ധത നിവാരണ അതോറിറ്റിയുടെയും ആലടി പി. എച്ച് .സി .ടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡയബറ്റിക് റെറ്റിനൊപ്പപതി ക്യാമ്പ് സംഘടിപ്പിച്ചു. അയ്യപ്പൻകോവിൽ മപഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോൺസൺ ഉദ്ഘാടനം ചെയ്തു.
നാലു വർഷത്തിലധികമായി പ്രമേഹം ഉള്ള ആളുകളെ പരിശോധിച്ച് ചികിത്സ ആവശ്യമായ ആളുകളെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് മികച്ച ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആലടി ഹെൽത്ത് ഇൻസ്പെക്ടർ ജയ്സൺ സി ജോർജ് , ജെ.പി. എച്ച്. എൻ. മ്മാരായ എബിയമോൾ , നിഷ സി.എം., എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് അംഗങ്ങൾ, ആലടി പി എച്ച്.സി.ലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






