ഇടുക്കി : ഇടുക്കി രൂപതാ തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ ആദ്യ വെള്ളി ആചരണം നാളെ . ആദ്യ വെള്ളിയുടെ ഭാഗമായി രാവിലെ 10 മണിക്ക് ജപമാലയും തുടർന്ന് ദിവ്യബലിയും വചനപ്രഘോഷണവും നേർച്ച സദ്യ വിതരണവും ഉണ്ടായിരിക്കുമെന്ന് കുരിശുമല തീർത്ഥാടക ദേവാലയ റെക്ടർ ഫാ. തോമസ് വട്ടമല അറിയിച്ചു