പ്ലാവില്‍ നിന്ന് വീണ് വ്യാപാരി മരിച്ചു
പ്ലാവിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് മരിച്ചു

ഇടുക്കി: പ്ലാവില്‍ നിന്ന് കാല്‍വഴുതി വീണ് വ്യാപാരി മരിച്ചു. കട്ടപ്പന എലൈറ്റ്പടി വള്ളിയാംതടത്തില്‍ ജോഷി(55) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് അപകടം. പ്ലാവില്‍ നിന്ന് ചക്കയിട്ട് തിരികെ ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 6.30 ഓടെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്വിസ് ഇലക്ട്രോണിക്‌സ് ഉടമയാണ്. ഭാര്യ: ജിന്‍സി. മകന്‍: ജോമല്‍.
What's Your Reaction?






