ഭൂപതിവ് നീയമ ഭേദഗതി ബില്ല്; 63 വർഷത്തിന് ശേഷംകേരളം കണ്ട സുപ്രധാന നീയമമെന്ന് റോഷി അഗസ്റ്റിൻ

ഭൂപതിവ് നീയമ ഭേദഗതി ബില്ല്; 63 വർഷത്തിന് ശേഷംകേരളം കണ്ട സുപ്രധാന നീയമമെന്ന് റോഷി അഗസ്റ്റിൻ

Oct 14, 2023 - 03:19
Jul 6, 2024 - 04:33
 0
ഭൂപതിവ് നീയമ ഭേദഗതി ബില്ല്; 63 വർഷത്തിന് ശേഷംകേരളം കണ്ട സുപ്രധാന നീയമമെന്ന് റോഷി അഗസ്റ്റിൻ
This is the title of the web page

:ഭൂപതിവ് സന്ദേശ യാത്രയ്ക്ക് കട്ടപ്പനയിൽ സമാപനം

കട്ടപ്പന : 63 വർഷങ്ങൾക്ക് ശേഷം കേരളം കണ്ട സുപ്രധാന നീയമമാണ് ഭൂപതിവ് നീയമ ഭേദഗതിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ നയിക്കുന്ന ഭൂപതിവ് സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഈ നീയമം പാസാക്കിയെടുക്കാൻ സാധിക്കുന്നതോടെ തലയുയർത്തി നടക്കാൻ ഹൈറേഞ്ചിലെ ജനങ്ങൾക്കായി.

ആറു പതിറ്റാണ്ടു വർഷം മുമ്പത്തെ നിർമിതികളുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീയമം നിർമിക്കാനറിയാമെങ്കിൽ ഇനി വരാൻ പോകുന്ന നിർമാണങ്ങൾക്കും സംരക്ഷണ കവചം തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിയുന്ന സർക്കാരിന് കഴിയും.

കട്ടപ്പന നഗരത്തിൽ ഷോപ്പ് സൈറ്റ് പട്ടയ പ്രശ്നങ്ങളിലും പരിഹാരം കാണും. കർഷക പ്രശ്നങ്ങളിൽ ചരിത്രപരമായ ഇടപെടലിന് പങ്കാളിയായ കേരള കോൺഗ്രസ് എമ്മിന് അഭിമാനകരമായ മുഹൂർത്തമാണിത്. നീയമ ഭേദഗതി ഇപ്പോൾ ആവശ്യമില്ലന്ന് പറയുന്നവർ തിരുവനന്തപുരത്ത് നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത് എന്താണെന്ന് ഇനിയെങ്കിലും തുറന്ന് പറയാൻ തയാറാകണം.

ഇടുക്കിയിലെ കർഷക പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലയിലെ എൽ.ഡി.എഫും കൈകൊണ്ട ഇച്ഛാശക്തിയുടെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഈ ബില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow