ഏഴ് യുവ എൻജിനിയർമാരുടെ നേത്യത്വത്തിലുള്ള മുക്കൂടം ജലവൈദ്യുത പദ്ധതി കൊന്നത്തടി പഞ്ചായത്തിന് മാത്രമല്ലാ കേരളത്തിന് തന്നെ അഭിമാനിക്കാൻ ഉതകുന്നതാണെന്ന് കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.പി മൽക്ക .

കൊന്നത്തടി ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് കൂടി ഒഴുകുന്ന പാറത്തോട് പുഴയിലെ വെള്ളത്തെ പാഴാക്കാതെ മുക്കുടത്ത് തടയണ നിർമ്മിച്ചാണ് മുക്കുടം ജലവൈദ്യുത പദ്ധതിയുടെ തുടക്കം. കമ്പിളികണ്ടം സ്വദേശിയായ രാകേഷിന്റെ മനസിലുണ്ടായ ആശയം കൂട്ടുകാരുമായി പങ്കുവച്ചതിന്റെ സാക്ഷാത്കാരമാണ് മുക്കുടം ജലവൈദ്യുതി പദ്ധതി. സ്വകാര്യ വ്യക്തി സ്വന്തം സ്ഥലത്ത് നിർമിക്കുന്ന കേരളത്തിലെ ആദ്യ ജല വൈദ്യുതപദ്ധതി എന്ന ഖ്യാതി കൊന്നത്തടി പഞ്ചായത്തിലെത്തിയിരിക്കുകയാണ്.
പദ്ധതി ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. യുവാക്കളുടെ നേതൃത്വത്തിലുള്ള മുക്കുടം പദ്ധതി പഞ്ചായത്തിന് മാത്രമല്ല കേരളത്തിന് തന്നെ മാത്യകയാണെന്ന് കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.പി മൽക്ക പറഞ്ഞു.നിരവധി പ്രതിസന്ധികൾക്കിടയിലൂടെയാണ് യുവാക്കൾ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
What's Your Reaction?