യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് കട്ടപ്പനയില്‍
യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് കട്ടപ്പനയില്‍

ഇടുക്കി: ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ നടക്കുന്ന സംഘപരിവാര്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കട്ടപ്പന രാജിവ് ഭവനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ജോമോന്‍ പി.ജെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ അധ്യക്ഷനായി. അഡ്വ. മോബിന്‍ മാത്യു, ജോബിന്‍ മാത്യു അയ്മനത്ത്, ബിബിന്‍ ഈട്ടിക്കന്‍, ശാരി ബിനു ശങ്കര്‍, ജിതിന്‍ തോമസ് ഉപ്പുമാക്കല്‍, ആനന്ദ് തോമസ്, ഷാനു ഷാഹുല്‍, സിജു ചക്കുമൂട്ടില്‍, പ്രശാന്ത് രാജു , ജിതിന്‍ ജോയി, ഷാജി വെള്ളമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






