നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം
നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം

ഇടുക്കി: കട്ടപ്പന നഗരസഭ ഓഫീസില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. ജെ. ബെന്നി പതാക ഉയര്‍ത്തി. മുന്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, ബീനാ ടോമി, തങ്കച്ചന്‍ പുരയിടം തുടങ്ങിയവര്‍ പങ്കെടുത്തു.
കട്ടപ്പന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസിഡന്റ് ജോയി വെട്ടിക്കുഴി പതാക ഉയര്‍ത്തി. ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ. ജെ. ബെന്നി, ജോയി ആനിത്തോട്ടം, നഗരസഭാ കൗണ്‍സിലര്‍ ഐബിമോള്‍ രാജന്‍, സെക്രട്ടറി റോബിന്‍സ് ജോര്‍ജ്, രാജന്‍ എം.എം, ജിനോഷ് കെ ജോസഫ്, ഷാജി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വലിയകണ്ടം റെസിഡന്റ്സ് അസോസിയേഷന്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. മുന്‍ പ്രസിഡന്റ് രാജീവ് പതാക ഉയര്‍ത്തി. ട്രഷറര്‍ ജോസഫ് സല്യൂട്ട് സ്വീകരിച്ചു. കൗണ്‍സിലര്‍ രജിത രമേശ്, സെക്രട്ടറി ടി ജെ എബ്രഹാം, തോമസ് കൊച്ചിന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






