കട്ടപ്പന നത്തുകല്ലിൽ മോഷണം: രണ്ടര പവൻ സ്വർണവും 5000 രൂപയും നഷ്ടമായി
കട്ടപ്പന നത്തുകല്ലിൽ മോഷണം: രണ്ടര പവൻ സ്വർണവും 5000 രൂപയും നഷ്ടമായി

ഇടുക്കി: ഇരട്ടയാറിന് സമീപം നത്തുകല്ലില്‍ മോഷണം. പുരയിടത്തില്‍ ബേബിച്ചന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. പള്ളിയില്‍പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 2 മോതിരവും 2 ജോഡി കമ്മലും ഒരു ലോക്കറ്റുമുള്‍പ്പടെ 2.5 പവന്‍ സ്വര്‍ണ്ണവും 5000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് എല്ലാ മുറികളിലേയും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലും അലമാരി തുറന്ന നിലയിലുമായിരിരുന്നു. വീടിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന തൂമ്പ ഉപയോഗിച്ചാണ് കതക് തകര്‍ന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.
What's Your Reaction?






