കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ ഉത്സവത്തിന് കൊടിയേറി
കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ ഉത്സവത്തിന് കൊടിയേറി

കട്ടപ്പന:അമ്പലക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം തുടങ്ങി. തന്ത്രി കുമരകം എം എന്‍ ഗോപാലന്‍ കൊടിയേറ്റി. 21ന് വൈകിട്ട് ഏഴിന് കട്ടപ്പന ശ്രീവിനായക സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തസന്ധ്യ. 22ന് വൈകിട്ട് ഏഴിന് പ്രസീദ ചാലക്കുടി നയിക്കുന്ന ഫോക്ക് മെഗാഷോ ഓളുള്ളേരി. 23ന് രാവിലെ ഒമ്പതിന് ആയില്യപൂജ, വൈകിട്ട് അഞ്ചിന് ശ്രീചക്രപൂജ. 24ന് രാവിലെ 6.30ന് മകംതൊഴല്‍, 8.30ന് പൊങ്കാല, 10ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, ഏഴിന് കട്ടപ്പന മുദ്ര നാട്യഗൃഹത്തിന്റെ നൃത്തസന്ധ്യ. 25ന് വൈകിട്ട് ഏഴിന് ശ്രീശബരിഗിരി സംഘത്തിന്റെ ഭജന്‍സ്. 26ന് രാവിലെ ഒമ്പതിന് പ്രതിഷ്ഠാദിന കലശാഭിഷേകം, വൈകിട്ട് ഏഴിന് അഞ്ച് കരകളുടെ മഹാഘോഷയാത്ര, 10ന് പള്ളിവേട്ട. 27ന് വൈകിട്ട് അഞ്ചിന് ആറാട്ട്, തുടര്‍ന്ന് മെഗാ തിരുവാതിര കളി, ഏഴിന് ആറാട്ട് സദ്യ.
What's Your Reaction?






