കൈയേറ്റമൊഴിപ്പിച്ച ചൊക്രമുടിയില്‍ വരയാടുകള്‍ തിരിച്ചെത്തി

കൈയേറ്റമൊഴിപ്പിച്ച ചൊക്രമുടിയില്‍ വരയാടുകള്‍ തിരിച്ചെത്തി

Mar 19, 2026 - 11:16
 0
കൈയേറ്റമൊഴിപ്പിച്ച ചൊക്രമുടിയില്‍ വരയാടുകള്‍ തിരിച്ചെത്തി
This is the title of the web page

ഇടുക്കി: കൈയേറ്റക്കാരില്‍നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ച ചൊക്രമുടി മലനിരകള്‍ വീണ്ടും വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാകുന്നു. വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി കൈയേറ്റക്കാരെ ഒഴിപ്പിച്ചതോടെ, വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ കൂട്ടത്തോടെ മലനിരകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. നീലക്കുറിഞ്ഞികള്‍ പൂത്തുലയുന്ന ചൊക്രമുടി പണ്ട് വരയാടുകളുടെയും കാട്ടാനകളുടെയും പ്രധാന കേന്ദ്രമായിരുന്നു. എന്നാല്‍ കുന്നിടിച്ചും മരങ്ങള്‍ മുറിച്ചും നടന്ന കൈയേറ്റങ്ങള്‍ ആവാസവ്യവസ്ഥ തകര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലില്‍ ഭൂമി തിരിച്ചുപിടിച്ചതോടെ മലനിരകള്‍ വീണ്ടും പച്ചപ്പണിഞ്ഞു. ആദിവാസി കുടുംബങ്ങള്‍ മേയാനായി അഴിച്ചുവിടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം യാതൊരു ഭയവുമില്ലാതെ മേഞ്ഞുനടക്കുന്ന വരയാടുകളുടെ കാഴ്ച പരിസ്ഥിതിപ്രേമികള്‍ക്ക് ആശ്വാസമാകുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചൊക്രമുടിയെയും ഇവിടുത്തെ വന്യമൃഗങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow