കട്ടപ്പന നഗരസഭയില്‍ യാത്രയയപ്പ് സമ്മേളനം നടത്തി
കട്ടപ്പന നഗരസഭയില്‍ യാത്രയയപ്പ് സമ്മേളനം നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ഓവര്‍സീയര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബ്ലസി കുര്യാക്കോസിന് യാത്രയയപ്പ് നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.ജോലി രാജി വച്ച് വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലാണ് യാത്രയയപ്പ് നല്‍കിയത്. 2023മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബ്ലസിക്ക് ഉപഹാരങ്ങള്‍ നല്‍കി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. സെക്രട്ടറി അജി കെ തോമസ്, കൗണ്‍സിലര്‍മാരായ സിബി പാറപ്പായില്‍, സിജു ചക്കുംമൂട്ടില്‍, ബെന്നി കുര്യന്‍, സാലി കുര്യാക്കോസ്, എ ഇ മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






