മൂന്നാറിൽ കാർ വളഞ്ഞ് കാട്ടാനകൾ
മൂന്നാറിൽ കാർ വളഞ്ഞ് കാട്ടാനകൾ

ഇടുക്കി : മൂന്നാറില്‍ കാര്‍ വളഞ്ഞ് കാട്ടാനകള്‍ .രണ്ട് കാട്ടാനകളാണ്, റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് ചുറ്റും നിലയുറപ്പിച്ചത്. വന്യ ജീവി ഫോട്ടോഗ്രാഫര്‍, ഹാഡ്‌ലി രഞ്ജിത്തും സംഘവും സഞ്ചരിച്ചിരുന്ന കാറാണ് ആനകള്‍ വളഞ്ഞത്.
രഞ്ചിത്തും സുഹൃത്തുക്കളും മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റ് മേഖലയിലേയ്ക്ക് പോയപ്പോഴാണ് സംഭവം. വാഹനം റോഡില്‍ നിര്‍ത്തിയിട്ട്, സംഘം സമീപത്തെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സമീപ മേഖലയില്‍ നിന്നും രണ്ട് ആനകള്‍ വാഹനത്തിന് അടുത്ത് എത്തുകയായിരുന്നു. കുട്ടിയാനയും മറ്റ് രണ്ട് ആനകളും ഉണ്ടായിരുന്നെങ്കിലും, ഇവ വാഹനത്തിനടുത്തേയ്ക്ക് എത്തിയില്ല. കാറിന് സമീപത്ത് എത്തിയ ആനകള്‍, കുറേ നേരം വാഹനത്തിന് സമീപത്ത് കൂടി ചുറ്റി നടന്നു. ആളുകള്‍ വാഹനത്തിനുള്ളില്‍ ഇല്ലെന്ന് മനസിലായതോടെ പിന്‍വാങ്ങുകയായിരുന്നു. .
What's Your Reaction?






