കലയ്ക്ക് കാവലായി അവരുണ്ട്
കലയ്ക്ക് കാവലായി അവരുണ്ട്

ഇടുക്കി: കലോത്സവ നഗരിയിൽ മുഴുവൻ സമയ സേവനവുമായി എൻസിസി യൂണിറ്റ്. 200 അംഗ സംഘമാണ് കലോത്സവത്തിന് സജീവമായ് രംഗത്തുള്ളത്.എൻ സി സി ഓഫീസർ റോണി സെബസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
100 ആൺകുട്ടികളും 100 പെൺകുട്ടികളുമാണ് യൂണിറ്റിൽ ഉള്ളത്. ഇവർക്ക് വിവിധ വിഭാഗങ്ങളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ. പെൺകുട്ടികൾക്ക് വൈകിട്ട് 5 വരെയാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത് .
.അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ട എല്ലാ വിധ സംവിധാനങ്ങളും ഒരുക്കിയാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഓരോ സ്റ്റേജിലും പാചകപ്പുരയിലും ഇവരുടെ സേവനം ലഭ്യമാണ്.ഏതൊരു അടിയന്തിര സാഹചര്യവും നേരിടാനുള്ള പരിശീലനം നൽകിയാണ് എൻ സി സി കേഡറ്റുകളെ വിന്യസിച്ചിരിക്കുന്നത്.
What's Your Reaction?






