വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം: 301 കോളനിയില്‍ വീട് തകര്‍ത്തു
വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം: 301 കോളനിയില്‍ വീട് തകര്‍ത്തു

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ അക്രമണം. 301 കോളനിയില്‍ വീട് തകര്‍ത്തു. മാസങ്ങള്‍ക്ക് മുമ്പ് ആനയിറങ്കലില്‍ വള്ളം മറിഞ്ഞ് മരിച്ച ഗോപിനാഗന്റെ വീടിനാണ് കേടുപാട് വരുത്തിയത്. വീട്ടുകാര്‍ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വീടിന്റെ ഭിത്തി തകര്‍ത്ത കാട്ടാന മണിക്കൂറുകളോളം സ്ഥലത്ത് നിലയുറപ്പിച്ചു. കുട്ടികളുടെ പഠനാവശ്യത്തിനായി അടിമാലിയില്‍ പോയതായിരുന്നു വീട്ടുകാര്‍. ഏതാനും നാളുകളായി ചക്കകൊമ്പന്‍ ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ എത്തുന്നത് പതിവാണ്. കഴിഞ്ഞദിവസം പന്നിയാറില്‍ റേഷന്‍കടയും തകര്‍ത്തിരുന്നു.
What's Your Reaction?






