വളം വിതരണത്തില്‍ ക്രമക്കേട്: കുമളി കൃഷിഭവനില്‍ യുഡിഎഫ്- കോണ്‍ഗ്രസ് പ്രതിഷേധം
വളം വിതരണത്തില്‍ ക്രമക്കേട്: കുമളി കൃഷിഭവനില്‍ യുഡിഎഫ്- കോണ്‍ഗ്രസ് പ്രതിഷേധം

ഇടുക്കി : വളം വിതരണം ചെയ്യാതെ 12 ലക്ഷം രൂപ ബില്ല് മാറി തട്ടിയതായി ആരോപിച്ച് കുമളി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുമളി കൃഷിഭവന്‍ ഉപരോധിച്ചു. വിവിധ പദ്ധതികളുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കാതെ തട്ടിയതായാണ് ആക്ഷേപം. കഴിഞ്ഞദിവസത്തെ പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. 2020 മുതല്‍ മൂന്നുവര്‍ഷം കര്‍ഷകര്‍ക്ക് സൗജന്യമായി വളം വിതരണം ചെയ്യാനുള്ള തുക ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിതരണ സ്ഥാപനം തട്ടിയെടുത്തതായും ഇവര്‍ പറയുന്നു. വളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്ത് നല്‍കി. അഴിമതി പുറത്തുകൊണ്ട് വരുന്നതുവരെ സമരം തുടരുമെന്ന് ഇവര്‍ പറഞ്ഞു.
What's Your Reaction?






