മുറിവാലന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍: വനം വകുപ്പ് അന്വേഷണം ആരംഭിച്ചു
മുറിവാലന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍: വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ചിന്നക്കനാലില്‍ ചരിഞ്ഞ മുറിവാലന്റെ ശരീരത്തില്‍ നിന്ന് 20 പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. വ്യാജ തോക്കുകളും ട്വല്‍വ് ബോര്‍ തോക്കുകളും കൈവശത്തിലുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മുറിവാലന്‍ കൊമ്പന്റെ ശരീരത്തില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനിടെ 20 പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 19 പെല്ലറ്റുകളും ട്വല്‍വ് ബോര്‍ തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ്. വന്യജീവികളെ തുരത്താനായി വനം വകുപ്പ് ഉപയോഗിക്കുന്ന തോക്കുകള്‍ ആണ് ട്വല്‍വ് ബോര്‍ ആക്ഷന്‍ തോക്കുകള്‍. ദേവികുളം റേഞ്ചില്‍ 4 തോക്കുകളാണുള്ളത്. എന്നാല്‍ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. മുറിവാലന്‍ കൊമ്പന്റെ ശരീരത്തില്‍ ഉള്ള പെല്ലറ്റുകള്‍ എയര്‍ഗണ്‍ പോലുള്ള തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇടത്തരം വലുപ്പത്തിലുള്ള ഒരു പെല്ലറ്റും മുറിവാലന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്.
What's Your Reaction?






