കുമളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കുഴിയിലേയ്ക്ക് മറിഞ്ഞു
കുമളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കുഴിയിലേയ്ക്ക് മറിഞ്ഞു

ഇടുക്കി : കുമളി 65-ാം മൈലിനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കുഴിയിലേയ്ക്ക് മറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വെള്ളാരംകുന്ന് സ്വദേശികളായ നെടുംപറമ്പില്‍ ജോയ്, ഏലമ്മ, സിജോ മോള്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






