സപ്ലൈകോ ഔട്ട്‌ലെറ്റില്‍ കാലിചാക്കുമായി കോണ്‍ഗ്രസ് ധര്‍ണ നടത്തി
സപ്ലൈകോ ഔട്ട്‌ലെറ്റില്‍ കാലിചാക്കുമായി കോണ്‍ഗ്രസ് ധര്‍ണ നടത്തി

സപ്ലൈകോ ഔട്ട്‌ലെറ്റില്‍ കാലിചാക്കുമായി കോണ്‍ഗ്രസ് ധര്‍ണ നടത്തി
ഇടുക്കി: സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കാലിചാക്കുമായി ധര്‍ണ നടത്തി. കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയില്‍ അവശ്യ സാധനങ്ങളും സബ്സിഡി ഉല്‍പ്പന്നങ്ങളും ലഭ്യമല്ല. കൂടാതെ ഇത്തവണ ക്രിസ്മസ് വിപണിയും തുറന്നിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നോജ് മുരളി, കെ. എ. മാത്യു,ഷാജി വെള്ളംമാക്കല്‍, എ. എം. സന്തോഷ്, പ്രശാന്ത് രാജു, രാജന്‍ കാലാചിറ, ജോസ് ആനക്കല്ലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?