ലീഡറെ അനുസ്മരിച്ച് കോണ്‍ഗ്രസ്
ലീഡറെ അനുസ്മരിച്ച് കോണ്‍ഗ്രസ്

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കെ. കരുണാകരന്‍ അനുസ്മരണം നടത്തി. എഐസിസി അംഗം ഇ എം ആഗസ്തി സന്ദേശം നല്‍കി. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ ലീഡര്‍ കെ. കരുണാകരന്റെ ശൈലി പുതുതലമുറയിലെ പ്രവര്‍ത്തകര്‍ക്ക് പാഠപുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു. കെ. കരുണാകരനെ പോലുള്ള ഒരു നേതാവിന്റെ അസാന്നിധ്യം തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി.ജോയി പോരുന്നോലി, അഡ്വ: കെ. ജെ. ബെന്നി, തോമസ് മൈക്കിള്‍, മനോജ് മുരളി, കെ. എ. മാത്യു, ഷാജി വെള്ളംമാക്കല്‍, എ. എം. സന്തോഷ്, പ്രശാന്ത് രാജു, രാജന്‍ കാലച്ചിറ, കെ. എസ്. സജീവ്, ജോസ് ആനക്കല്ലില്‍, പി. എസ്. മേരിദാസന്‍, പൊന്നപ്പന്‍ അഞ്ചപ്ര, സിന്ധു വിജയകുമാര്‍, രത്‌നമ്മ സുരേന്ദ്രന്‍, എം. കെ. അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






