യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: വാളാര്‍ഡി മണ്ഡലം പ്രസിഡന്റിന് പരിക്ക്

യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: വാളാര്‍ഡി മണ്ഡലം പ്രസിഡന്റിന് പരിക്ക്

Jun 12, 2025 - 19:53
 0
യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: വാളാര്‍ഡി മണ്ഡലം പ്രസിഡന്റിന് പരിക്ക്
This is the title of the web page

ഇടുക്കി: വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പൊലീസുകാരന്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് വിഘ്‌നേഷിന്റെ തലയ്ക്ക് പരിക്കേറ്റു. പശുമല ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന്‍ പരിസരത്ത് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എബിന്‍ കുഴിവേലി, ആര്‍ ഗണേശന്‍, ബാബു ആന്റപ്പന്‍, രാജന്‍ കൊഴുവമാക്കല്‍, ശാരി ബിനു ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow