ഡാമുകളിലെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളി : വി സി വര്‍ഗീസ്
ഡാമുകളിലെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളി : വി സി വര്‍ഗീസ്

ഇടുക്കി: ഡാമുകളിലെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കാനുള്ള കെഎസ്ഇബിയുടെ നീക്കത്തിനെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്ത്. ജില്ലയിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്. സംസ്ഥാനത്തെ കെഎസ്ഇബി ഉടമസ്ഥതയിലുള്ള 59 ഡാമുകളില്‍ ബഫര്‍സോണ്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഡാമുകളുടെ റിസര്‍വോയറില്‍ ജണ്ട ഇട്ട് തിരിച്ച സ്ഥലത്തുനിന്ന് 20 മീറ്റര്‍ ചുറ്റളവില്‍ സമ്പൂര്‍ണ നിര്‍മാണ നിരോധനവും 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണങ്ങള്‍ക്ക് എന്‍ഒസിയും ഏര്‍പ്പെടുത്താനാണ് നീക്കം. കെഎസ്ഇബിക്ക് 24 ഡാമുകളുള്ള ജില്ലയെ തീരുമാനം പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തിയത്. ബഫര്‍ സോണ്‍ പരിധി കൂട്ടിയാല്‍ കരിനിഴല്‍ വീഴുന്നത് ജില്ലയിലെ ജനങ്ങളുടെ പട്ടയ സ്വപ്നങ്ങള്‍ക്കുമേലാണ്. കല്ലാര്‍കുട്ടിയിലെ 10 ചെയിന്‍ മേഖലയില്‍ 8000ലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ 3500 കുടുംബങ്ങള്‍ക്ക്് ഇനിയും പട്ടയം നല്‍കാനുണ്ട്. മൂന്ന് ചെയിന്‍ മേഖലയിലെ 5000ലേറെ കുടുംബങ്ങളെയും ബഫര്‍സോണ്‍ പ്രതികൂലമായി ബാധിക്കും. ജലസേജന വകുപ്പിന്റെ കീഴിലുള്ള ഡാമുകളില്‍ ബഫര്‍ സോണ്‍ എപ്പെടുത്തുമെന്ന ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു .ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന നീക്കവുമായി സര്‍ക്കാര്‍ മുമ്പോട്ടുപോയാല്‍ ജനകീയ പ്രതിഷേധവുമായി മുന്നിട്ടിങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.
What's Your Reaction?






