വാകപ്പടിയിലെ അങ്കണവാടി കെട്ടിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം: നടപടിയെടുക്കാതെ നഗരസഭ
വാകപ്പടിയിലെ അങ്കണവാടി കെട്ടിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം: നടപടിയെടുക്കാതെ നഗരസഭ

ഇടുക്കി: വാഴവര വാകപ്പടിയിലെ അങ്കണവാടി കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നുവെന്ന് ആക്ഷേപം. 4 വര്‍ഷങ്ങള്‍ മുമ്പാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ പ്രവര്‍ത്തസജ്ജമാക്കാന്‍ നഗരസഭ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. രാത്രിയാകുന്നതോടെ ഇവിടെ മദ്യപസംഘത്തിന്റെ കേന്ദ്രമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യപ സംഘത്തിനുപുറമേ സാമൂഹ്യവിരുദ്ധര്‍ കെട്ടിടത്തിനുള്ളിലെ പല വസ്തുക്കളും മോഷ്ടിച്ചു കടത്തി. പിവിസി പൈപ്പുകള്‍, വാഴ് ബെയ്‌സന്‍ , ഫൈബര്‍ കതക് , ശുചിമുറിയിലെ ക്ലോസറ്റ് ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടു. ഇതിനുപുറമെ മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയുമുണ്ട.് ചുറ്റുപാടുകളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നു. അതോടൊപ്പം കെട്ടിടത്തിന്റെ പരിസരങ്ങളില്‍ കാടുപടലങ്ങള്‍ വളര്‍ന്നത് കെട്ടിടത്തിന്റെ ബലക്ഷയത്തിനും കാരണമാകുന്നു. നിരവധി തവണ നഗരസഭയില്‍ പരാതി അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി മണ്ഡലം ഭാരവാഹികള്‍ ആരോപിച്ചു. വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരവുമായി രംഗത്തെത്തുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
What's Your Reaction?






