വാകപ്പടി ആണ്ടുകുന്നേല്‍പടി റോഡ് തുറന്നു
വാകപ്പടി ആണ്ടുകുന്നേല്‍പടി റോഡ് തുറന്നു

ഇടുക്കി: വാഴവര വാകപ്പടി ആണ്ടുകുന്നേല്‍പടി റോഡിന്റെ ഉദ്ഘാടനം നഗര കൗണ്‍സിലര്‍ ജെസ്സി ബെന്നി നിര്‍വഹിച്ചു. നഗരസഭയുടെ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ പാലത്തിനനുവദിച്ച 4 ലക്ഷം രൂപയും 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ റോഡ് കോണ്‍ക്രീറ്റിനായി അനുവദിച്ച 4 ലക്ഷം രൂപയും ചേര്‍ത്ത് ആകെ 8 ലക്ഷം രൂപയാണ് മുതല്‍മുടക്ക്. റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ എല്ലാ വാഹനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും. ഉദ്ഘാടന യോഗത്തില്‍ വാഴവര പൗരാവലിക്ക് വേണ്ടി രാഹുല്‍ തങ്കപ്പന്‍, സനീഷ് സി ആര്‍, റെജിമോന്‍ വര്‍ഗീസ്, അജീഷ് എ ഡി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






