കെ.എസ്.സി. ജില്ലാ കമ്മിറ്റി നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കെ.എസ്.സി. ജില്ലാ കമ്മിറ്റി നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.സി. ജില്ലാ കമ്മിറ്റി ഇടുക്കി നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചെറുതോണിയില്‍നിന്നാരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് സ്റ്റേഷനുമുമ്പില്‍ പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് തോമസ് അലക്‌സ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആല്‍ബിന്‍ ആന്‍ഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. തോമസ് പെരുമന, നോബിള്‍ ജോസഫ്, വര്‍ഗീസ് വെട്ടിയാങ്കല്‍, അഡ്വ. എബി തോമസ്, അരവിന്ദ് ജോണ്‍, അദ്വൈത്, ജയ്‌മോന്‍, അല്‍ത്താഫ് നൗഷാദ് എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ ഓഫീസ് കവാടത്തില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.
What's Your Reaction?






