നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തില്‍ കുംഭഭരണ മഹോത്സവം 21 മുതല്‍
നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തില്‍ കുംഭഭരണ മഹോത്സവം 21 മുതല്‍
ഇടുക്കി: നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തില്‍ കുംഭഭരണ മഹോത്സവം 21, 22, 23 തീയതികളില്‍ ആഘോഷിക്കും. തന്ത്രി പരമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി വിഷ്ണു മാമ്പിള്ളി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 21ന് പുലര്‍ച്ചെ 4.45ന് നിര്‍മാല്യദര്‍ശനം, ആറിന് ഉഷപൂജ, 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30ന് പാറവയ്പ്പ്, 9.45ന് ദേവിക്ക് അംശം സമര്‍പ്പിക്കല്‍, 12.30ന് പ്രസാദമൂട്ട്, 5.30ന് ലളിതാമൃതം, ഏഴിന് കളമെഴുത്തുംപാട്ടും, 7.30ന് കട്ടപ്പന മുദ്ര നാട്യഗൃഹത്തിന്റെ നൃത്തനൃത്യങ്ങള്‍. 22ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് ഏഴിന് കലാപരിപാടികള്‍. 23ന് രാവിലെ 9.30ന് തിരുവാഭരണ എരിരേല്‍പ്പ്, 12ന് ഉച്ചപൂജയും തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും, വൈകിട്ട് ഏഴിന് സമന്വയ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനൃത്യങ്ങള്‍, രാത്രി 10ന് വടക്കുപുറത്ത് വലിയഗുരുതി. വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് നാരായണന്‍, ചന്ദ്രന്‍ പുത്തന്‍പുരയില്‍, ഗോപി നെടുമങ്ങാട്ട്, നിര്‍മല്‍ ചിറ്റേഴത്ത് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?