കട്ടപ്പന കല്ലുകുന്ന് അങ്കണവാടിയില്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 

കട്ടപ്പന കല്ലുകുന്ന് അങ്കണവാടിയില്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 

Mar 31, 2026 - 18:03
 0
കട്ടപ്പന കല്ലുകുന്ന് അങ്കണവാടിയില്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് അങ്കണവാടിയില്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. മുന്‍ നഗരസഭാ കൗണ്‍സിലര്‍ സിജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു. 33 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍നിന്ന് 20 പേരാണ് അടുത്ത അധ്യയന വര്‍ഷം സ്‌കൂളുകളിലേക്ക് പോകുന്നത്. ചടങ്ങില്‍ അങ്കണവാടി കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് നല്‍കിയ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ സിജോമോന്‍ ജോസ്, ധന്യാ അനില്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ലിസി ജോസ്, മിനി രവി, ജോളി രാമകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക്  സമ്മാനങ്ങളും വിതരണം ചെയ്തു. അങ്കണവാടി ടീച്ചര്‍ അനിതാ റെജി, ബാബു വെട്ടിക്കൊമ്പില്‍, ഷമീര്‍, ശോഭന അപ്പു, ലിസി ജോസ്, മിനി രവി, ജോളി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow