ലബ്ബക്കട ജെപിഎം കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

ലബ്ബക്കട ജെപിഎം കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

Mar 31, 2026 - 18:13
 0
ലബ്ബക്കട ജെപിഎം കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു
This is the title of the web page

ഇടുക്കി: ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ 2026-27 അധ്യായന വര്‍ഷത്തെ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് നിര്‍വഹിച്ചു. ബിരുദ കോഴ്‌സുകളായ ബിസിഎ, ബിബിഎ, ബി.കോം, ബി എ ഇംഗ്ലീഷ്  കോഴ്‌സുകളിലേക്കും, എംഎ എച്ച്ആര്‍എം, എം എ ഇംഗ്ലീഷ്, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്ഡബ്ല്യു എന്നീ ബിരുദാനന്തര ബിരുദ  കോഴ്‌സുകളിലേയ്ക്കുമുള്ള അഡ്മിഷന്‍ ക്രമീകരണങ്ങള്‍ സുഗമമാക്കുകയും വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അഡ്മിഷന്‍ സംബന്ധമായ വിവരങ്ങളും സാങ്കേതിക സഹായവും നല്‍കുകയും ചെയ്യുക എന്നതാണ് ഹെല്പ്‌ഡെസ്‌കിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജിലെ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് സന്ദര്‍ശിക്കുകയോ 9562034555, 9400158910 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

What's Your Reaction?

like

dislike

love

funny

angry

sad

wow