വണ്ണപ്പുറം-ചേലച്ചുവട് റോഡിന്റെ ടാറിങ് ജോലികള്‍ ആരംഭിച്ചു
വണ്ണപ്പുറം-ചേലച്ചുവട് റോഡിന്റെ ടാറിങ് ജോലികള്‍ ആരംഭിച്ചു
ഇടുക്കി: ആലപ്പുഴ- മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം- ചേലച്ചുവട് റോഡിന്റെ ടാറിങ് ജോലികള്‍ ആരംഭിച്ചു. 53 കോടി രൂപ ചെലവില്‍ 26.5 കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തിലാണ് നിര്‍മിക്കുന്നത്. ടാറിങ് ജോലികള്‍ ഉയര്‍ന്ന നിലവാരത്തില്‍ ചെയ്യുമെന്ന് പലപ്പോഴും പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ തടസങ്ങള്‍ എല്ലാം ഒഴിവാക്കിയാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഹൈറേഞ്ചിനെയും ലോറേഞ്ചിനെയും തമ്മില്‍ വേഗത്തില്‍ ബന്ധിപ്പിരുന്ന റോഡിന്റെ പൂര്‍ത്തീകരണം ജില്ലയുടെ വികസനസാധ്യതകള്‍ക്ക് വഴിയൊരുക്കും.
What's Your Reaction?