ഉപ്പുകണ്ടം അങ്കണവാടി അധ്യാപിക പി ജെ അന്നമ്മയ്ക്ക് യാത്രയയപ്പ് നല്‍കി

ഉപ്പുകണ്ടം അങ്കണവാടി അധ്യാപിക പി ജെ അന്നമ്മയ്ക്ക് യാത്രയയപ്പ് നല്‍കി

Apr 30, 2026 - 16:39
 0
ഉപ്പുകണ്ടം അങ്കണവാടി അധ്യാപിക പി ജെ അന്നമ്മയ്ക്ക് യാത്രയയപ്പ് നല്‍കി
This is the title of the web page

ഇടുക്കി: സേവനത്തില്‍നിന്ന് വിരമിക്കുന്ന ഇരട്ടയാര്‍ ഉപ്പുകണ്ടം അങ്കണവാടി അധ്യാപിക അന്നമ്മ പി ജെയ്ക്ക് യാത്രയയപ്പ് നല്‍കി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനംചെയ്തു. 33വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അന്നമ്മ പി ജെയ്ക്ക് ഉപഹാരങ്ങള്‍ കൈമാറി. ചടങ്ങില്‍ പഞ്ചായത്തംഗം കിരണ്‍ ജോര്‍ജ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസമ്മ മാത്യു, അങ്കണവാടി സൂപ്പര്‍വൈസര്‍ ജെസി ജേക്കബ്, ആന്‍ഡ്രിയ പ്രകാശ്, വല്‍സമ്മ ഓലിക്കര, എന്‍ റംസീന തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. രക്ഷിതാക്കളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow