നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം മെയ് 1 മുതല്‍
നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം മെയ് 1 മുതല്‍
ഇടുക്കി: നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം മെയ് 1 മുതല്‍ 10 വരെ നടക്കും. 1ന് വൈകുന്നേരം 4.30ന് സപ്താഹ വിളംബര വിഗ്രഹ ഘോഷയാത്ര ഉമാമഹേശ്വര ക്ഷേത്രത്തില്‍ ആരംഭിച്ച് യജ്ഞശാലയില്‍ സമാപിക്കും. തുടര്‍ന്ന് വാഴൂര്‍ തീര്‍ഥപാദ ആശ്രമ സെക്രട്ടറി ഗരുഡദ്വജാനന്ദ തീര്‍ഥപാദ സ്വാമികള്‍ യജ്ഞം ഉദ്ഘാടനംചെയ്യും. ഭാഗവത ചൂഡാമണി ഡോ. പള്ളിക്കല്‍ സുനില്‍ യജ്ഞത്തിന് കാര്‍മികത്വം വഹിക്കും. വിവിധ യജ്ഞ ദിവസങ്ങളില്‍ വിവിധ പൂജകളും പാരായണവും പ്രഭാഷണങ്ങളും ഉണ്ണിയൂട്ട്, രുക്മിണീസ്വയംവരം. 5ന് വൈകുന്നേരം 7ന് ഉത്സവത്തിന് കൊടിയേറും. 8ന് രാത്രി 9ന് നൃത്താര്‍ച്ചന തിരുവാതിര. 9ന് വൈകുന്നേരം 7ന് ത്രയംബകം ഭജന്‍സിന്റെ രാഗധാര. 10ന് വൈകുന്നേരം 5.30ന് ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍നിന്നും ആറാട്ട് ഘോഷയാത്ര ആരംഭിച്ച് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരും, രാത്രി 8.30ന് നൃത്ത നൃത്യങ്ങള്‍. മെയ് 1 മുതല്‍ 10വരെ എല്ലാ ദിവസവും ക്ഷേത്രത്തില്‍ അന്നദാനം ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എം എസ് മഹേശ്വരന്‍, ഒ കെ സജയകുമാര്‍, പി കെ പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?