നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനവും ജനറല്‍ കൗണ്‍സിലും മെയ് 3ന്
നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനവും ജനറല്‍ കൗണ്‍സിലും മെയ് 3ന്
ഇടുക്കി: വണ്ടന്‍മേട്ടില്‍ പുതുക്കിപ്പണിത നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) ഓഫീസ് ഉദ്ഘാടനവും ജനറല്‍ കൗണ്‍സിലും മെയ് മൂന്നിന് നടക്കും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഓഫീസ് ഉദ്ഘാടനംചെയ്യും. എന്‍ഇഡബ്ല്യുസി പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ അധ്യക്ഷനാകും. കെ വി ജോര്‍ജ് കരിമറ്റം മെമ്മോറിയല്‍ ഹാള്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എ കെ മണി ഉദ്ഘാടനം ചെയ്യും. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഫോട്ടോ അനാച്ഛാദനം ചെയ്യും. കെപിസിസി മീഡിയസെല്‍ വക്താവ് സേനാപതി വേണു കമ്പ്യൂട്ടര്‍ ഹാളും കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് പൊതുയോഗവും ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി സിറിയക് തോമസ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രഹിംകുട്ടി കല്ലാര്‍, നേതാക്കളായ പി ജെ ജോയി, അഡ്വ. ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, എഫ് രാജ, എന്‍ഇഡബ്ല്യുസി രാജു ബേബി തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. രാജാ മാട്ടുക്കാരന്‍ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ രാജാ മാട്ടുക്കാരന്‍, തോമസ് രാജന്‍, രാജു ബേബി, വക്കച്ചന്‍ തുരുത്തിയില്‍, തങ്കച്ചന്‍ ഇടയാടി, സന്തോഷ് അമ്പിളിവിലാസം, കെ സി ബിജു, കെ ജി മോഹനന്‍, പി എസ് രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?