നെറ്റിത്തൊഴുവില്‍ പൊലീസുകാര്‍ക്കുനേരെ ആക്രമണം: 3 പേര്‍ അറസ്റ്റില്‍
നെറ്റിത്തൊഴുവില്‍ പൊലീസുകാര്‍ക്കുനേരെ ആക്രമണം: 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: ക്രിസ്മസ് തലേന്ന് വണ്ടന്‍മേട് നെറ്റിത്തൊഴുവില്‍ പൊലീസുകാരെ ആക്രമിച്ച മദ്യപസംഘത്തെ അറസ്റ്റ് ചെയ്തു. നെറ്റിത്തൊഴു കൊച്ചുപറമ്പില്‍ പാനോസ് വര്‍ഗീസ്, കൊച്ചുപറമ്പില്‍ ജിബിന്‍ വര്‍ഗീസ്, കാരക്കാക്കുഴിയില്‍ ജോമോന്‍ ചാക്കോ എന്നിവരാണ് പിടിയിലായത്. വൈകിട്ട് ഏഴോടെ നെറ്റിത്തൊഴു ബിവ്‌റേജസ് ഔട്ട്‌ലെറ്റിനുസമീപമുള്ള കടയിലാണ് സംഭവം.
വണ്ടന്‍മേട് എസ്‌ഐ എബി പി മാത്യുവിനെയും സംഘത്തെയുമാണ് മദ്യപര്‍ കൈയേറ്റം ചെയ്തത്. പൊലീസ് വാഹനത്തിനും കേടുപാടുണ്ടാക്കി. തുടര്‍ന്ന്, കമ്പംമെട്ട് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
What's Your Reaction?

