നിതിന്‍ രാജിന്റെ മരണം: കെപിഎംഎസ് കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി

Apr 17, 2026 - 16:47
 0
നിതിന്‍ രാജിന്റെ മരണം: കെപിഎംഎസ് കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് ഉടുമ്പന്‍ചോല യൂണിയന്‍ കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസും ഭരണാധികാരികളും രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ബിനു കേശവന്‍, യൂണിയന്‍ പ്രസിഡന്റ് ബാബു ചെല്ലപ്പന്‍, സെക്രട്ടറി സജിത ബിനു, കെ കെ വിനോദ്, മനോജ് ആലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow