കട്ടപ്പന പാറക്കടവ് അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

കട്ടപ്പന പാറക്കടവ് അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 30, 2026 - 15:43
 0
കട്ടപ്പന പാറക്കടവ് അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന പാറക്കടവ് അങ്കണവാടിയില്‍ പ്രവേശനോത്സവവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ സതി അജി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന അങ്കണവാടിയാണ് പാറക്കടവ് അങ്കണവാടി. പ്രവേശനോത്സവത്തിന്റെ ഭാഗമായി പുതുതായി എത്തിയ കുരുന്നുകളെ സ്‌നേഹപൂര്‍വം സ്വീകരിച്ചു. അങ്കണവാടി മോണിറ്ററിങ് കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ വട്ടമല അധ്യക്ഷനായി. ചടങ്ങില്‍ അധ്യാപകരായ ലത കെ., ഷൈബി ടി വി എന്നിവരെയും പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി അങ്കണവാടിയിലെ പൂര്‍വ വിദ്യാര്‍ഥിയായ അക്ഷയ് അനുമോദിന്റെ ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. എഡിഎസ് പ്രസിഡന്റ് ഗ്രേസി ജേക്കബ്, കമ്മിറ്റി അംഗങ്ങളായ തോമസ് കെ വി, ജസ്റ്റിന്‍ കുഴിത്താല, രതീഷ് പന്ത്രാണ്ടാംകുഴി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow