ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 19, 20 തീയതികളില്‍ നെടുങ്കണ്ടത്ത്
ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 19, 20 തീയതികളില്‍ നെടുങ്കണ്ടത്ത്
ഇടുക്കി: ജില്ലാ ജൂഡോ അസോസിയേഷന്, നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് 19ന് നെടുങ്കണ്ടത്ത് തുടങ്ങും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 200ലേറെ കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 20ന് നടക്കുന്ന സമാപന ചടങ്ങില്‍ അഡ്വ. സേനാപതി വേണു എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് പി കെ ഷാജി, ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ സൈജു ചെറിയാന്‍, അഡ്വ. എം എന്‍ ഗോപി, കെ ആര്‍ രാമചന്ദ്രന്‍, സജീവ് ആര്‍ നായര്‍, ഫ്രാങ്ക്ളിന്‍ വി ഷാജി, സുശാന്ത് ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?