നെടുങ്കണ്ടം മാവടിയിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച 3 യുവാക്കള്‍ പിടിയില്‍ 

നെടുങ്കണ്ടം മാവടിയിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച 3 യുവാക്കള്‍ പിടിയില്‍ 

Sep 18, 2026 - 17:31
 0
നെടുങ്കണ്ടം മാവടിയിലെ തോട്ടത്തില്‍നിന്ന് പച്ച ഏലക്ക മോഷ്ടിച്ച 3 യുവാക്കള്‍ പിടിയില്‍ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം മാവടിയിലെ കൃഷിയിടത്തില്‍നിന്ന് 12 കിലോ പച്ച ഏലക്ക മോഷ്ടിച്ച 3 പേര്‍ പിടിയില്‍. തമിഴ്‌നാട് തേനി പുതുപ്പെട്ടി സ്വദേശികളായ അശോക്, വിഘ്‌നേഷ്, ഇടുക്കി കരുണാപുരം സ്വദേശി സൂരജ് എന്നിവരാണ് അറസ്റ്റിലായത്. കാറിലെത്തിയ സംഘം മാവടി ചിന്നതോട്ടം എസ്റ്റേറ്റില്‍ കയറി വിളവെടുപ്പിന് പാകമായ പച്ച ഏലക്ക പറിച്ചെടുക്കുകയായിരുന്നു. സംഭവം തോട്ടത്തിന്റെ മേല്‍നോട്ടക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഏലക്കായ്ക്ക് വിപണിയില്‍ വില ഉയര്‍ന്നതോടെ മോഷണവും പതിവാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow