കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുത്തിപ്പൊളിച്ചു: ഇരട്ടയാര്‍ നത്തുകല്ലിലെ ഗര്‍ത്തങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി

കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുത്തിപ്പൊളിച്ചു: ഇരട്ടയാര്‍ നത്തുകല്ലിലെ ഗര്‍ത്തങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി

Sep 18, 2026 - 17:15
 0
കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുത്തിപ്പൊളിച്ചു: ഇരട്ടയാര്‍ നത്തുകല്ലിലെ ഗര്‍ത്തങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി
This is the title of the web page

ഇടുക്കി: നത്തുകല്ലില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗം ഗര്‍ത്തമായതോടെ വാഹനങ്ങള്‍ക്ക് ഭീഷണി. കട്ടപ്പന- ഇരട്ടയാര്‍ റോഡിലെ ഗര്‍ത്തങ്ങളാണ് അപകടക്കെണിയാകുന്നത്. പൈപ്പ് സ്ഥാപിച്ചശേഷം ശരിയായ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താതെ തട്ടിക്കൂട്ട് ജോലികളാണ് നടത്തിയത്.
മാസങ്ങള്‍ക്ക് മുമ്പാണ് പൈപ്പ് സ്ഥാപിക്കാന്‍ ടാറിങ് റോഡ് വെട്ടിപ്പൊളിച്ചത്. പിന്നീട് കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ശരിയായി ബലപ്പെടുത്തിയില്ല. തിരക്കേറിയ പാതയില്‍ പിന്നീട് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുകയായിരുന്നു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുഴികളില്‍ പതിച്ച് അപകടമുണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഗര്‍ത്തത്തില്‍ വീണ് കാറുകള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നു. വന്‍ അപകടങ്ങള്‍ തലനാരിഴയ്ക്കാണ് വഴിമാറുന്നത്. കുഴികള്‍ മൂടി വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി ഗതാഗതം സുഗമമാക്കാന്‍ നടപടിവേണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow