അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വ്യാപക അഴിമതി: ആരോപണവുമായി ബിജെപി
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വ്യാപക അഴിമതി: ആരോപണവുമായി ബിജെപി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വ്യാപക അഴിമതി നടക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി രംഗത്തുവന്നു. ഒരു മാസം മുമ്പ് ബിജെപി ഏലപ്പാറ മണ്ഡലം സെക്രട്ടറി സജിന്‍ ഉണ്ണികൃഷ്ണന്‍ പഞ്ചായത്ത് വാഹനം ഓടിയതുമായി ബന്ധപ്പെട്ട നാലുവര്‍ഷത്തെ വിവരാവകാശ രേഖക്കായി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 40 ദിവസം കഴിഞ്ഞിട്ടും വിവരവകാശ രേഖ നല്‍കാന്‍ അധികൃത തയ്യാറാകായില്ല. തുടര്‍ന്ന് വിവരാവകാശ രേഖയില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരു കിലോമീറ്റര്‍ പോലും ഇല്ലാത്ത സ്ഥലങ്ങളിലേക്ക് പോകുന്നതിനായി 70, 80 കിലോമീറ്റര്‍ കൂടുതല്‍ കാണിച്ച് 4 വര്‍ഷം പഞ്ചായത്ത് ഭരണസമിതി വ്യാപക അഴിമതി നടത്തിയെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഓ.എസ് ബിനു പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സിലും, ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കുമെന്നും പഞ്ചായത്തിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു
What's Your Reaction?






