വണ്ടിപ്പെരിയാര്‍ ഗവ. സ്‌കൂളില്‍ സ്വാതന്ത്ര്യദിന ആഘോഷം നടത്തി
വണ്ടിപ്പെരിയാര്‍ ഗവ. സ്‌കൂളില്‍ സ്വാതന്ത്ര്യദിന ആഘോഷം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി, യുപി സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. എല്‍പി സ്‌കൂളില്‍ എച്ച്എം പുഷ്പ രാജ് പതാക ഉയര്‍ത്തി സന്ദേശം നല്‍കി. വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് പതാക ഉയര്‍ത്തി സന്ദേശം നല്‍കി. പിടിഎ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. തുടര്‍ന്ന് മധുര പലഹാര വിതരണവും നടത്തി. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






