കെവിവിഇഎസ് വനിതാ വിങ്ങ് കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കെവിവിഇഎസ് വനിതാ വിങ്ങ് കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: കെവിവിഇഎസ് വനിതാ വിങ്ങ് കട്ടപ്പന യൂണിറ്റ് വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി ആഗ്‌നസ് ജോസ്, ജനറല്‍ സെക്രട്ടറിയായി റോസമ്മ മൈക്കിള്‍, ട്രഷററായി ജമീല ലത്തീഫ് എന്നിവര്‍ ചുമതലയേറ്റു. വനിത യൂണിറ്റ് പ്രസിഡന്റ് മുംതാസ് ഇബ്രാഹിം അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി പി കെ ജോഷി കുട്ടട മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ കെ പി ബഷീര്‍, വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, യൂത്ത് വിങ്ങ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍, ജിനേഷ് കക്കാട്, ഷിയാസ് എ കെ, അനില്‍ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?