മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം: സ്വാഗത സംഘം രൂപീകരിച്ചു 

മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം: സ്വാഗത സംഘം രൂപീകരിച്ചു 

Sep 19, 2026 - 17:52
 0
മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം: സ്വാഗത സംഘം രൂപീകരിച്ചു 
This is the title of the web page

ഇടുക്കി: ജില്ലയിലെ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന് കട്ടപ്പനയില്‍ പൗരസ്വീകരണം നല്‍കും. പരിപാടിയുടെ വിജത്തിനായി യുഡിഎഫിന്റെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, എംഎല്‍എമാരായ റോയി കെ പൗലോസ്, അഡ്വ. സേനാപതി വേണു, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ് അശോകന്‍, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, പ്രൊഫ. എം ജെ ജേക്കബ്, തോമസ് പെരുമന, എം കെ പുരുഷോത്തമന്‍, ജോയി കൊച്ചുകരോട്ട്, തോമസ് മൈക്കിള്‍, റോബിന്‍ കാരക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow